20 ലക്ഷം ജൂപിറ്ററുകളുടെ വില്‍പനയുമായി വാഹനവിപണിയിൽ ടിവിഎസിന്റെ ജൈത്രയാത്ര

രുപത് ലക്ഷം ജൂപിറ്ററുകളുടെ വില്‍പന നടത്തി ടിവിഎസ് വാഹന വിപണിയിൽ കുതിപ്പ് തുടരുന്നു.

2013-ൽ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി കടന്നു വന്ന ടിവിഎസ് ജൂപിറ്റര്‍ കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ 20 ലക്ഷം ജൂപിറ്റര്‍ സ്‌കൂട്ടറുകളെയാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.

പിന്നീട് ചുരുങ്ങിയ സമയം കൊണ്ട്തന്നെ ടിവിഎസ് ജൂപിറ്റര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ നേടി.

2016-ന്റെ ആരംഭത്തില്‍, പത്ത് ലക്ഷം ജൂപിറ്ററുകളെ വിറ്റഴിച്ച ടിവിഎസ് പുതിയ റെക്കോര്‍ഡ് കുറിച്ചു. കേവലം 30 മാസം കൊണ്ടാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്.

x27-1506499776-tvs-jupiter-2-million-in-4-years-3.jpg.pagespeed.ic.SPq_fbkA2j

7.8 bhp കരുത്തും 8 Nm torque ഉം ഉത്പാദിപ്പിക്കുന്ന 110 സിസി എഞ്ചിനാണ് ജൂപിറ്ററില്‍. മികവാര്‍ന്ന പ്രകടനവും, മേന്മയേറിയ ആക്‌സിലറേഷനും, ബെസ്റ്റ്-ഇന്‍-ക്ലാസ് മൈലേജും ടിവിഎസ് ജൂപിറ്ററിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ടിവിഎസിന്റെ ഇക്കണോമീറ്ററാണ് ജൂപിറ്ററിന്റെ പ്രധാന ഫീച്ചര്‍. ഇക്കണോമീറ്റര്‍ മുഖേനയാണ് ജൂപിറ്ററില്‍ ഇക്കോ, പവര്‍ മോഡുകള്‍ ഒരുങ്ങുന്നത്.

ഇക്കോ മോഡിന്റെ പിന്‍ബലത്തിലാണ് ബെസ്റ്റ്-ഇന്‍-ക്ലാസ് മൈലേജ് ജൂപിറ്റര്‍ കാഴ്ചവെക്കുന്നതും.

ബേസ് വേരിയന്റിന് ഒപ്പം ZX, ZX ഡിസ്‌ക് ബ്രേക്ക് വേരിയന്റുകളും ജൂപിറ്ററില്‍ ടിവിഎസ് ലഭ്യമാക്കുന്നുണ്ട്.

അടുത്തിടെയാണ് ജൂപിറ്റര്‍ നിരയിലേക്ക് ക്ലാസിക് എഡിഷനെ ടിവിഎസ് അവതരിപ്പിച്ചത്.

x27-1506499718-tvs-jupiter-2-million-in-4-years-10.jpg.pagespeed.ic.T8nK-mRGMB

ഐവറി ബോഡി കളര്‍, ക്രോം മിററുകള്‍, വിന്‍ഡ്ഷീല്‍ഡ്, പില്യണ്‍ ബാക്ക്‌റെസ്റ്റ്, സ്മാര്‍ട്ട് യുഎസ്ബി ചാര്‍ജര്‍ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളാണ് ജൂപിറ്റര്‍ ക്ലാസിക് എഡിഷനില്‍ ഒരുങ്ങുന്നതും.

സുരക്ഷിതവും, സുഗമമേറിയതുമായ റൈഡിംഗ് അനുഭൂതിയ്ക്കായി സിങ്ക് ബ്രേക്കിംഗ് സിസ്റ്റവും ടിവിഎസ് ജൂപിറ്ററില്‍ ഇടംപിടിക്കുന്നുണ്ട്.

റോയല്‍ വൈന്‍, മാറ്റ് ബ്ലൂ, സ്റ്റാലിയന്‍ ബ്രൗണ്‍, ടൈറ്റാനിയം ഗ്രെയ്, മിഡ്‌നൈറ്റ് ബ്ലാക്, വൊള്‍ക്കാനോ റെഡ്, പ്രിസ്റ്റീന്‍ വൈറ്റ്, ജെയ്ഡ് ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നീ നിറഭേദങ്ങളിലാണ് ജൂപിറ്റര്‍ ഒരുങ്ങുന്നത്.

Top