കേരളത്തിലെ വീടുകള്‍ റിപ്പയര്‍ ചെയ്യാന്‍ ഞങ്ങളുടെ 20 പെണ്‍കുട്ടികളുമുണ്ടാകും;സുനിത കൃഷ്ണന്‍

തിരുവനന്തപുരം : മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ വീടുകള്‍ക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് തൊഴില്‍ മേഖലയിലുള്ളവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗജന്യ സേവനമായാണ് എല്ലാവരും എത്തുന്നത്. അതിനിടയില്‍ തങ്ങളുടെ 20 പെണ്‍കുട്ടികളും സഹായത്തിനായി കേരളത്തിലെത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. ‘പ്രജ്വല’ എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍.

വെല്‍ഡര്‍ ജോലിക്കും കാര്‍പെന്റര്‍ ജോലിക്കുമാണ് തങ്ങള്‍ തയ്യാറായിരിക്കുന്നത്. അതിനായി പരിശീലനം നേടിയ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. 2009ല്‍ മെഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്കത്തിലും ഈ 20 പെണ്‍കുട്ടികള്‍ 3000 കുടുംബങ്ങളെ സഹായിച്ചിരുന്നുവെന്നും സുനിത ട്വിറ്ററില്‍ കുറിച്ചു.

Top