ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം ; ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പോരാട്ടം ഇന്ന്

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്ട്സ് ഹബ്ബും പരിസരവും ക്രിക്കറ്റ് ലഹരിയിലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യ­-ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ നിർണായക മൽസരം ചൊവ്വാഴ്ച്ച രാത്രി ഏഴ് മണിക്ക് ആരംഭിക്കും.

തലസ്ഥാനത്ത് മഴയ്ക്ക് സാധ്യത നിൽക്കുന്നത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാലും ക്രിക്കറ്റ് ലഹരിയിലാണ് തലസ്ഥാനം.

തിരുവനന്തപുരത്തെ സ്പോർട്സ് ഹബ് വേദിയാകുന്നത് ആദ്യ രാജ്യാന്തര മൽസരത്തിനാണ്.

ഇന്നലെ മഴ ഉണ്ടായിരുന്നതിനാൽ ഇരു ടീമുകളും പരിശീലനം ഒഴിവാക്കിയിരുന്നു.

ട്വന്റി-20യില്‍ ഇന്ത്യയെക്കാൾ സ്ഥിരത പുലർത്തുന്നത് കിവീസാണെങ്കിലും തിരുവനന്തപുരത്തെ ആദ്യ ജയം നേടണമെന്നാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

Top