രണ്ടര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പരുക്ക് ഗുരുതരമെന്ന് ഡോക്‌ടേഴ്‌സ്

എറണാകുളം: തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ പരുക്ക് ഗുരുതരമെന്ന് ഡോക്ടേഴ്സ്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മുറിവുകളും കൈ ഒടിഞ്ഞിട്ടുണ്ടെന്നും ഡോക്ടേഴ്സ് വ്യക്തമാക്കി.

അപസ്മാരത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ മുറിവുകളാണ് സംശയത്തിന് കരണമായതെന്നും അമ്മയുടെ മൊഴിയില്‍ അവ്യക്തത ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസില്‍ അറിയിച്ചതെന്നും ഡോക്ടേഴ്സ് വിശദീകരിച്ചു.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കുകളോടെ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Top