വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, 10 കുട്ടികള്‍ ചികിത്സയില്‍

കോഴിക്കോട്: വീരമ്പ്രത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീന്‍ ആണ് മരിച്ചത്. അയല്‍വാസികളായ 10 കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

വിവാഹവീട്ടില്‍ വിളമ്പിയ കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Top