വിമാനം മോഷ്ടിച്ച കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

arrest

യൂറ്റാ: വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ച് ചെറിയ വിമാനം മോഷ്ടിച്ച കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പതിനാലും പതിനഞ്ചും വയസ്സായ രണ്ട് കുട്ടികളാണ് വിമാനം മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വിമാനത്തില്‍ കയറി അതിസാഹസികമായ പറക്കലിന് ശേഷം ഒരു വിമാനത്താവളത്തില്‍ പോയി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്നവരാണ് ഈ രണ്ട് കുട്ടികള്‍. ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ അടിച്ചുമാറ്റിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനായി ഇരുവരെയും ചോദ്യം ചെയ്യുമെന്നുമാണ് പൊലീസ് അറിയിച്ചത്.

Top