പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ടു ഭീകരരെ വധിച്ചു

indian-army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സംഭവത്തില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെ ടിക്കേന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top