തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

indian army

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി തീവ്രവാദികളുമായി ഏറ്റുമുട്ടുകയായിരുന്നു.

കൊല്ലപ്പെട്ട തീവ്രവാദികള്‍ ലഷ്‌കര്‍ ഇ തൊയ്ബയില്‍പ്പെട്ടവരാണ്‌. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് കണ്ടു വരുന്നത്.

ശ്രീനഗറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Top