ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; 2 ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ വീണ്ടും നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഗ്രാമത്തില്‍ ഭീകരര്‍ തമ്പടിച്ചെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍മി പൊലീസും സി.ആര്‍.പി.എഫും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുഗോ ഗ്രാമത്തിലെ ഒരു വീടിനുള്ളില്‍ അകപ്പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം.

ഷോപിയാന്‍ ജില്ലയില്‍ ഞായറാഴ്ചക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് ഏറ്റുമുട്ടലുകളിലായി ഇതുവരെ ഒമ്പത് ഭീകരര്‍ വധിക്കപ്പെട്ടു.

Top