ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

army

കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ ഭടന്‍മാര്‍ രണ്ട് തീവ്രവാദികളെ വധിച്ചു. കുപ്വാരയിലെ ചെക്ക് പോസ്റ്റിനടുത്ത് നടന്ന ഏറ്റുമുട്ടലില്‍ ആണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ലോലാബ് വാലിയിലെ പെട്രോള്‍ ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച തീവ്രവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Top