കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

army

ശ്രീനഗര്‍: സോപോര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ ആയിരുന്നു ഏറ്റുമുട്ടല്‍.

സുരക്ഷാസേന എത്തിയതോടെ ഭീകരവാദികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ഇതേതുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയുമായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top