കാശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: കാശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റ് മരിച്ചുവെന്നും മറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷോപിയാന്‍ ജില്ലയിലെ ദെയ്‌റോയിലുള്ള സായ്ഗുണ്ഡ് പ്രദേശത്താണ് ബുധനാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഉണ്ടാകാമെന്ന നിഗമനത്തില്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സൈനികരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ രാത്രി വൈകിയും തുടരുന്നുവെന്നാണ് കശ്മീര്‍ ഡി.ജി.പി വ്യക്തമാക്കിയിട്ടുള്ളത്.

Top