യുപി റായ്ബറേലിയില്‍ ട്രെയിന്‍ അപകടം: രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

suspened

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ അന്വേഷണ വിധേയമായി രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തെറ്റായ സിഗ്‌നല്‍ ട്രെയിനിന് നല്‍കിയതാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്.

ബുധനാഴ്ച രാവിലെയാണ് റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

Top