കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നൗഷേരയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത്

തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്‌ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു.

സൈനിക ഓപ്പറേഷനിടെ ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. മേഖലയില്‍ പരിശോധന തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Top