ഓസ്‌ട്രേലിയയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ കൊല്ലപ്പെട്ടു

പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വിക്ടോറിയയുടെ തലസ്ഥാനമായ ബെല്‍ബണിന് വടക്ക് മഗലോറിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു.

ആകാശ ദൃശ്യങ്ങള്‍ വഴിയാണ് പുല്‍മേടുകളില്‍ തകര്‍ന്നു വീണ വിമാനങ്ങള്‍ കണ്ടെത്തിയത്. പൊലീസും മറ്റ് അടിയന്തര സര്‍വീസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അതോററ്റിയും ഓസ്‌ട്രേലിയന്‍ സേഫ്റ്റി ബ്യൂറോയും കാര്യങ്ങള്‍ വിലയിരുത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Top