കശ്മീരിലെ കുപ്‌വാരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു

accident

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വാഹനാപകടത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സയിദ് നയീം അഹമ്മദ് ഇന്ദ്രാബി, അജാസ് അഹമ്മദ് ദാര്‍ എന്നിവരാണ് മരിച്ചത്.

കുപ്‌വാരയിലെ ഇസഡ്ഗാലിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ ഫറൂഖ് അഹമ്മദ് ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മൂന്ന് പേരും റവന്യു ഉദ്യോഗസ്ഥരാണെന്നും അധികൃതര്‍ അറിയിച്ചു.

Top