മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിന് പോയ 2 പേർ മലമുകളിൽ കുടുങ്ങി; തിരച്ചിൽ തുടങ്ങി

മലപ്പുറം: മലപ്പുറത്ത് ട്രക്കിങ്ങിനു പോയ 2 പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് കുടുങ്ങിയത്. മല കാണാനെത്തിയ മൂന്ന് പേരിൽ ഒരാൾ ഇറങ്ങിയെങ്കിലും രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല.

അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. ചെരികൂമ്പൻ മല എന്ന സ്ഥലത്താണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കരുവാരക്കുണ്ട് സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. യാസീം, അഞ്ജൽ എന്നിവരാണ് കുടുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി.

Top