ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസ്സ: വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

മൂന്ന് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റ ഒരാളെയും അല്‍ അന്തലൂസി ആശുപത്രിയില്‍ എത്തിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റ പറഞ്ഞു. മഹ്മൂദ് അദേല്‍ അല്‍ വലൈദ (24), മുഹമ്മദ് ഫരീദ് അബൂ നമൂസ് (27), മുഹമ്മദ് സാമിര്‍ അല്‍ തരമാസി (26) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കരികെ ആയുധങ്ങളുമായി കണ്ടവര്‍ക്കുനേരെ ഹെലികോപ്ടറും ടാങ്കും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

Top