ഡിജിപിയുടെ വാഹനം തിരിച്ചറിഞ്ഞില്ല ; രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

suspened

നോയിഡ: ഡിജിപിയുടെ വാഹനം തിരിച്ചറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്ടര്‍ 39 പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയുമാണ് സസ്‌പെന്‍ഡു ചെയ്തത്.

ബുധനാഴ്ച ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഡിജിപി ഒ.പി. സിംഗ് പോകുന്നതിനിടെയാണ് സംഭവം. ഇവര്‍ ജോലിയില്‍ ശ്രദ്ധിച്ചില്ലെന്നും വാഹനം കടന്നുപോകുന്നത് ശ്രദ്ധിച്ചില്ലെന്നും തൊപ്പി തലയില്‍ വച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡു ചെയ്തത്. എന്നാല്‍ എസ്‌ഐയും കോണ്‍സ്റ്റബിളും ഇക്കാര്യം നിരസിച്ചു.

എസ്പിജി, എന്‍ഡിആര്‍എഫ്, സിഐഎസ്എഫ് എന്നിവയില്‍ സേവനമനുഷ്ഠിച്ച ഒ.പി. സിംഗിനെ ഈ വര്‍ഷം ആദ്യമാണ് യുപി ഡിജിപിയായി നിയമിച്ചത്.

Top