സംസ്ഥാനത്ത് 2 കോവിഡ് മരണം കൂടി; മരിച്ചത്‌ കാസര്‍ഗോഡ്, മലപ്പുറം സ്വദേശികള്‍

മലപ്പുറം/കാസര്‍ഗോഡ്: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍(71) ആണ് മരിച്ചത്.

ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ 18നാണ് തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുയായിരുന്നു. ന്യുമോണിയയും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹം പ്രമേഹ രോഗിയുമായിരുന്നു

കാസര്‍ഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍(70) ആണ് മരിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാസര്‍കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ ഘട്ടത്തിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ജില്ലയിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.

Top