മഴ ശമിക്കുന്നില്ല; ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു

ഭോപ്പാല്‍: വരള്‍ച്ചയെ മറികടക്കാന്‍ ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ മഴ നിലയ്ക്കുവാനായി വേര്‍പിരിച്ചു. രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്. ആ തവളക്കല്ല്യാണം ഫലിച്ചതിന്റെ ഫലമാണോ എന്നറിയില്ല ഭോപ്പാലില്‍ ഇപ്പോള്‍ നിലയ്ക്കാത്ത മഴയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

പക്ഷേ മഴകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിലും ആ പാവം തവളകളെ വേര്‍ പിരിച്ചത് എന്തിനാണെന്നാണ് ഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ചോദിക്കുന്നത്.

Top