രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി നയന്‍താരയുടെ ഇമൈക്ക നൊടികളിലെ ഗാനം

യന്‍താര സിബിഐ ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ഇമൈക്ക നൊടികള്‍. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ 2 മില്യണ്‍ കാഴ്ചക്കാരാണ് ഗാനത്തിനുള്ളത്.

നീയും നാനും അന്‍പേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. കാബിലന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഹിപ്പോപ്പ് തമിഴയാണ്. നയന്‍താരയുടെ ഭര്‍ത്താവായാണ് വിജയ് സേതുപതി എത്തുന്നത്.

കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്.

ചിത്രത്തില്‍ ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന സിബിഐ ഓഫീസറായാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. സീരിയല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈക്കോയായി അനുരാഗ് കശ്യപും വേഷമിടുന്നു.

Top