കപ്പലില്‍ നിന്ന് വീല്‍ചെയറിനൊപ്പം കടലിലേയ്ക്ക് പതിച്ച യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

വാഷിങ്ടണ്‍: കപ്പലിന്റെ മുകളില്‍ നിന്നും വീല്‍ചെയറിനൊപ്പം കടലിലേക്ക് പതിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനുമാണ് യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇവരാണ് ഇപ്പോള്‍ സെന്റ് തോമസ് ദ്വീപിലെ താരങ്ങള്‍.

വീല്‍ചെയറിന്റെ ഭാരത്താല്‍ കടലിലേക്ക് മുങ്ങിത്താഴാന്‍ തുടങ്ങിയ യുവതിയെ കണ്ട് ഇരുവരും ഞൊടിയിടയില്‍ കടലിലേക്ക് ചാടുകയായിരുന്നു. യുഎസിലെ വെര്‍ജിന്‍ ദ്വീപ സമൂഹത്തിലെ സെന്റ് തോമസ് ദ്വീപ് സ്വദേശികളാണ് ഹാമില്‍ട്ടണും ഡോനോവാനും.

ഓഗസ്റ്റ് 12 നാണ് കപ്പലില്‍ അതിഥിയായെത്തിയ യുവതി കടലിലേക്ക് പതിച്ചത്. യുവതി ഇരുന്ന വീല്‍ചെയര്‍ നിയന്ത്രണം തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. റാന്‍ഡോള്‍ഫാണ് ആദ്യം കടലിലേയ്ക്ക് എടുത്തത് ചാടിയത്. പിന്നാലെ കഷീഫും ചാടുകയായിരുന്നു. യുവതിയെ ശരീരത്തോട് ചേര്‍ത്തുകെട്ടി ഇവര്‍ മുകളിലേക്ക് നീന്തി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി മൂന്നുപേരെയും രക്ഷിക്കുകയായിരുന്നു. സിഎന്‍എന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Top