കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത; രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും: ഉദ്ധവ് താക്കറെ

മുംബൈ: കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പുതിയ പദ്ധതിയുടെ ഭാഗമായി കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും. മഹാത്മാ ഫുലെ കാര്‍ഷിക കടാശ്വാസ പദ്ധതിയാണ് താക്കറെ സംസ്ഥാനത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തെ അകാല മഴയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാമെന്ന വാഗ്ദാനമാണ് താക്കറെ നിറവേറ്റുന്നത്

സെപ്റ്റംബര്‍ 9 വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക. ഈ പദ്ധതി 2020 മാര്‍ച്ചില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തും. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ മുഴുവനായി എഴുതിത്തള്ളാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം ശിവഭോജന പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 10 രൂപയ്ക്ക് ഭക്ഷണം നല്‍കുമെന്നും ശിവസേന മേധാവി പറഞ്ഞു.

Top