അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു.പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. എംഐ-35 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ഫറ പ്രവിശ്യയിലെ പോര്‍ചമാന്‍ ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ മറ്റൊരു സൈനിക ഹെലികോപ്റ്റര്‍ ഫറയില്‍ തകര്‍ന്നു വീണിരുന്നു. അന്ന് യാത്രക്കാരും ജോലിക്കാരും ഉള്‍പ്പെടെ 20 പേര്‍ മരിച്ചു.

Top