2 Killed As Building Under Construction Collapses at Film Nagar

ഹൈദരാബാദ്: തെലങ്കാനയിലെ ഫിലിം നഗറില്‍, ഫിലിം നഗര്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എഫ്.എന്‍.സി.സി )നിര്‍മ്മാണം നടക്കുന്ന കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു.

പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഒന്നാം നിലയുടെ മേല്‍ത്തട്ടിലേക്ക് വലിയ സിമന്റ് സ്ലാബ് വയ്ക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മുന്‍ വശം ഇടിഞ്ഞു വീഴുകയായിരുന്നു. നിലവാരമില്ലാത്ത നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

പരിക്കേറ്റവര്‍ സുഖം പ്രാപിച്ചു വരുന്നു. സംഭവം സമയം കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ കെട്ടിടം തകരുന്നു വീഴുന്നതിനു മുമ്പേ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പരിക്കേറ്റവരുടെ പരാതിയെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് എഫ്.എന്‍.സി.സി അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Top