നെടുമ്പാശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി; ഒരാള്‍ പിടിയില്‍

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ സ്വര്‍ണവേട്ട. കുവൈത്തില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി ഷരീഫില്‍ നിന്നാണ് രണ്ട് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്.

റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐയുടെ പ്രത്യേക സംഘം എത്തിയത്. കസ്റ്റംസിനെ പോലും വിവരം അറിയിക്കാതെ ഡിആര്‍ഐ നേരിട്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു.

 

Top