ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

kashmirarmy

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ആക്രമണത്തില്‍ സൈനികര്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.

വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ നാല് ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബദ്ഗാമിലെ സുത്സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു.

വ്യാഴാഴ്ചയും ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റു മുട്ടല്‍ നടന്നിരുന്നു. ഷോപ്പിയാനില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സുരക്ഷാസേന ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Top