ഡല്‍ഹിയില്‍ 32 കോടിയുടെ ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍

perambra

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സകേത് മെട്രോ സ്റ്റേഷനു സമീപത്തുനിന്നും എട്ടുകിലോ ഹെറോയിനുമായി രണ്ടു പേര്‍ പിടിയിലായി. നൈജീരിയന്‍ സ്വദേശി ഓസ്‌കറും പഞ്ചാബുകാരനായ സൂര്‍ജിത് സിംഗുമാണ് പിടിയിലായത്.

രാജ്യാന്തര വിപണിയില്‍ 32 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍നിന്നാണ് ഹെറോയിന്‍ ഇവര്‍ എത്തിച്ചിരുന്നത്.

Top