ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രങ്ങൾ ഖനനം ചെയ്തെടുത്ത് മാധ്യപ്രദേശിലെ തൊഴിലാളികൾ

ധ്യപ്രദേശ് ; ഖനനത്തിലൂടെ വജ്രക്കല്ലുകൾ കണ്ടെടുത്ത് മധ്യപ്രദേശിലെ തൊഴിലാളികൾ. 7.44, 14.98 കാരറ്റുകളുള്ള രണ്ട് വജ്രകല്ലുകളാണ് തൊഴിലാളികൾ കണ്ടെടുത്തത്. 7.44 കാരറ്റുളള വജ്രത്തിന് ഏകദേശം മുപ്പതുലക്ഷത്തിനടുത്ത് രൂപ വിലവരുമെന്നാണ് കണക്കുകൂട്ടുന്നത്.

14.98 കാരറ്റുളള വജ്രത്തിന് അതിന്റെ ഇരട്ടിയും. 12.5 ശതമാനം റോയൽറ്റി കുറച്ച ശേഷമുള്ള തുകയാണ് ഖനനം ചെയ്തെടുത്തു തൊഴിലാളികൾക്ക് ലഭിക്കുക. വജ്രത്തിന്റെ മൂല്യം നിർണയിക്കേണ്ടത് അധികൃതരാണ്.

Top