2 held for running fraudulent website in name of pm modi

arrested

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന്‌ രണ്ടു പേര്‍ അറസ്റ്റില്‍.

മോദിയുടെ പേരില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അതുല്‍ കുമാര്‍, ജഗ്‌മോഹന്‍ സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്.

‘നരേന്ദ്ര മോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍’ എന്ന പേരിലുള്ള വെബ്‌സൈറ്റിനെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ വലിയ തുക പലരില്‍നിന്നായി വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് സിബിഐ ഇവര്‍ക്കെതിരെ ചുമര്‍ത്തിയിരിക്കുന്നകുറ്റം. ഗൂഢാലോചന, വഞ്ചന, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരായി ചുമത്തിട്ടുണ്ട്.

സ്ഥാപനത്തിന്റ പ്രസിഡന്റും സെക്രട്ടറിയുമെന്നായിരുന്നു ഇവരുടെ അവകാശവാദം. ഡല്‍ഹിയില്‍ പ്രധാന ഓഫീസും രാജ്യത്തെമ്പാടും പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നായിരുന്നു പ്രചരണം.

Top