2 Die in Second Deadly Plane Crash in Nepal in a Week

കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. ഒന്‍പതു യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാറുമൂലം വിമാനം ഇടിച്ചിറക്കുന്നതിനിടെയാണ് അപകടം. മൂന്ന് ദിവസം മുമ്പ് വിമാനം തകര്‍ന്ന് വീണ് 23 പേര്‍ മരിച്ചതിന്റെ നടുക്കം മാറുന്നതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം.

നേപ്പാളിലെ ഗുഞ്ചില്‍ നിന്നും പുറപ്പെട്ട വിമാനമാണ് യന്ത്രത്തകരാറ് മൂലം കലിക്കോട്ട് ജില്ലയിലെ ചില്‍ഖയില്‍ ഇടിച്ചിറക്കാന്‍ ശ്രമിച്ചത്. ഇതിനിടെ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. ദിനേഷ് നോപണെ, സന്തോഷ് റാണ എന്നിവരാണ് മരിച്ച പൈലറ്റുമാര്‍. എയര്‍ കസ്തമണ്ഡപിന്‍േറതാണ് വിമാനം.

Top