കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. വലിയ പാടം സ്വദേശിയായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശി(24)ന്റെ മൃതദേഹവും കണ്ടെത്തി.

പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലയില്‍ ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

 

Top