ആറു പേര്‍ സഞ്ചരിച്ച വള്ളം മുങ്ങി; വൈക്കത്ത് നാല് വയസ്സുകാരനടക്കം 2 മരണം

കോട്ടയം : ഒരു കുടുംബത്തിലെ ആറു പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞ് നാലു വയസ്സുകാരനടക്കം രണ്ടു പേർ മരിച്ചു. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. ഉദയനാപുരം കൊടിയാട് പുത്തൻതറ ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മരണവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.

മരിച്ച ഇവാൻ ഉദയനാപുരം പഞ്ചായത്തംഗം ദീപേഷിന്റെ മകനാണ്. വള്ളത്തിൽ ഉണ്ടായിരുന്നത് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറു പേരാണ്. രക്ഷപ്പെട്ട നാലു പേരെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

Top