എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായിരിക്കുന്നത്. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായിരിക്കുന്നത്. സേലം സ്വദേശി പെരിയണ്ണന്‍, ചാമരാജ് നഗര്‍ സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്. കൂടുതല്‍ ആളുകള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ച ഇരുവരും കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

Top