ആലപ്പുഴയിൽ ചൂണ്ടയിടാൻ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി

deadbody

ആലപ്പുഴ : ആലപ്പുഴയിൽ ചൂണ്ടയിടാൻ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി . ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വഴിച്ചേരി സ്വദേശികളായ വിമൽരാജ് , സഹോദരന്‍റെ മകൻ ബെനഡിക്ട് എന്നിവരെയാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

നെടുമുടിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വിമൽരാജും സഹോദരന്‍റെ മകൻ ബെനഡിക്ടും. തുടര്‍ന്നാണ് ചൂണ്ടയിടാന്‍ പോയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

Top