ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരാക്രമണം. പല്‍ഹലന്‍ പട്ടാന്‍ മേഖലയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു.

ആക്രമത്തില്‍ രണ്ട് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ജവാന്മാര്‍ക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

Top