ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകമൊരുക്കാന്‍ രണ്ട് കോടി രൂപ വീതം

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കെ ആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകമൊരുക്കാന്‍ രണ്ട് കോടി രൂപ വീതം വകയിരുത്തി.

കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വം എന്ന നിലയിലാണ് ആര്‍ ബാലകൃഷ്ണപ്പിള്ളക്ക് കൊട്ടാരക്കരയില്‍ സ്മാരകം ഒരുക്കുന്നത്.

വ്യത്യസ്ത മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ അരക്കോടി രൂപ ബജറ്റ് വകയിരുത്തിയത്.

 

Top