കണ്ണൂരിൽ വീണ്ടും രണ്ട് കോവിഡ് മരണം

കണ്ണൂർ : കണ്ണൂരിൽ വീണ്ടും രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും തളിപ്പറമ്പ് പൂവത്തെ ഇബ്രാഹിമുമാണ് മരിച്ചത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

 

ഇക്കഴിഞ്ഞ 16നാണ് ഇരുവരും കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. സെബാസ്റ്റ്യന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. 59 വയസായിരുന്നു. ഭാര്യയുടെ ചികിത്സക്കായി സെബാസ്റ്റ്യൻ ഒരു സ്വകാര്യ ആശുപത്രിയിൽ നിരവധി ദിവസങ്ങൾ ചിലവഴിച്ചിരുന്നു. പിന്നീട് ഇദ്ദേഹത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

എന്നാൽ, തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. 52 വയസ്സായിരുന്നു . ഇന്ന് പുലർച്ചെയാണ് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ രണ്ടുപേരും കോവിഡ് ബാധിച്ച് മരിക്കുന്നത്.

Top