2 Cops Killed In Terrorist Attack In Jammu And Kashmir

kashmir-police-killed

അനന്ത്‌നാഗ്: തെക്കന്‍ കാശ്മീരില്‍ രണ്ടു പൊലീസുകാരെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ശ്രീനഗറില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള അനന്ത്‌നാഗിലെ ജനറല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മത്സരിക്കുന്ന അനന്ത് നാഗില്‍ ഈ മാസം 22ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം നടന്നത്.

24 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണമാണ് അനന്ത്‌നാഗ് ജില്ലയില്‍ ഉണ്ടാവുന്നത്.

മുഖ്യമന്ത്രി ആയിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്നാണ് അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മെഹബൂബ അടക്കം ഒന്‍പത്‌ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Top