ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കോഴിക്കോട് 2 കുട്ടികളെ കാണാതായി

കോഴിക്കോട് : കടപ്പുറത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ അഞ്ചംഗസംഘത്തിലെ രണ്ടു കുട്ടികളെ കടലില്‍ കാണാതെയായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തുകയാണ്.

ഞായറാഴ്ച രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.

Top