2 bailiffs, shooter dead in Berrien County Courthouse shooting

മിഷിഗണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. മിഷിഗണിലെ സെന്റ്. ജോസഫില്‍ കോടതിയില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് ആമീന്‍മാരും അക്രമിയും കൊല്ലപ്പെട്ടു.

തിങ്കളാഴ്ച പ്രദേശിക സമയം 2.25ന് കോടതിമുറിയില്‍ വെച്ച് സഹപ്രവര്‍ത്തകനായ ഒരാള്‍ തന്നെയാണ് വെടിവെയ്പ് നടത്തിയത്. സുരക്ഷാ ഓഫീസറുടെ തോക്ക് തട്ടിയെടുത്തായിരുന്നു ആക്രമണം.

വെടിവയ്പില്‍ ഒരു ഡെപ്യൂട്ടി ഓഫീസര്‍ക്കും ഒരു യുവതിക്കും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് കറുത്ത വംശജരെ വെള്ളക്കാരായ പോലീസുകാര്‍ വെടിവച്ചുകൊന്നതില്‍ പ്രതിഷേധിച്ചുള്ള സമരത്തിനിടെ ഒരു കറുത്ത വര്‍ഗക്കാരന്‍ നടത്തിയ ആക്രമണയത്തില്‍ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

Top