പുതുവത്സരാഘോഷം ലക്ഷ്യം; കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ട് പേര്‍ പിടിയില്‍. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പുതുവത്സരാഘോഷത്തിന് ലഹരിയുമായി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇവരില്‍ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചു. ബംഗലൂരുവില്‍ നിന്നെത്തിയ ഡിജെകളാണ് ഇവര്‍ എന്നാണ് വിവരം.

Top