കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ കുഴിബോംബ് സ്‌ഫോടനം ; രണ്ടു സൈനികര്‍ക്ക് പരിക്ക്

army

ശ്രീനഗര്‍ : കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ വ്യത്യസ്ത കുഴിബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഗോഗല്‍ ദാറിലെ കെറാന്‍ സെക്ടറില്‍ സൈനികരുടെ സുരക്ഷ പരിശോധനകള്‍ക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിഷേഖ് ചൗധരിയെന്ന സൈനികനാണ് പരിക്കേറ്റത്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്.

കെറാന്‍ സെക്ടറിലെ ബാല്‍ബിര്‍ പോസ്റ്റിലാണ് രണ്ടാം കുഴിബോംബ് സ്‌ഫോടനമുണ്ടായത്. സുരക്ഷ പരിശോധനയ്ക്കിടെയായിരുന്നു സ്‌ഫോടനം. ഇതില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഹാല്‍ ഗുറാംഗ് എന്ന സൈനികന്റെ നില അതീവ ഗുരുതരമാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

Top