പ്രേക്ഷകര്‍ കാത്തിരിക്കുന്ന രജനീകാന്തിന്റെ 2.0യിലെ ഗാനരംഗം ചോര്‍ന്നു

2.0

സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 2.0യിലെ ഗാനരംഗം ചോര്‍ന്നു. എ ആര്‍ റഹ്മാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ഈണം നല്‍കിയ ഗാനത്തിന് രജനികാന്തും നായികയായ എമി ജാക്‌സണും ചുവടു വെക്കുന്ന ഒരു രംഗമാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചാനലിന് വേണ്ടി തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ടില്‍ ആണ് ഒരു രംഗം ഷൂട്ട് ചെയ്യുന്ന ദൃശ്യം കയറി കൂടിയത് എന്നാണ് സൂചന.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

https://youtu.be/AlX832u-FCE

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. നവംബര്‍ 29ന് ചിത്രം തിയറ്ററുകളിലെത്തും.

Top