ഇങ്ങനെ ഒരു പ്രചരണം ചരിത്രത്തില്‍ ആദ്യം, വൈറലായി 2.0 യുടെ പറക്കല്‍ പ്രചരണം

ചെന്നൈ: പല പ്രമുഖരുടെയും വിവാഹങ്ങള്‍ ആകാശത്ത് നടന്നിട്ടുണ്ട്. ലോക ശ്രദ്ധ ലഭിക്കുന്നതിനു വേണ്ടി വിമാനത്തിനകത്തായിരുന്നു അത്തരം വിവാഹങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ ഇതിനെയെല്ലാം കടത്തിവെട്ടി സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ശങ്കര്‍ ചിത്രമായ 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങിന്റെ ഉദ്ഘാടന പ്രചരണം നടന്നത് ആകാശത്ത് ജീവന്‍ പണയം വച്ചാണ്.

പറക്കുന്ന ചെറു വിമാനത്തില്‍ നിന്നും മൂന്നു പേര്‍ പെട്ടെന്ന് താഴോട്ട് ചാടുകയും ഉടന്‍ രജനികാന്തിന്റെയും അക്ഷയ് കുമാറിന്റെയും ഫോട്ടോ പതിച്ച കൂറ്റന്‍ ബാനര്‍ ഓപ്പണ്‍ ചെയ്യുകയുമായിരുന്നു.

ഇതിനു ശേഷമാണ് പാരച്യൂട് ഓപ്പണ്‍ ചെയ്ത് താഴേക്ക് ലാന്‍ഡ് ചെയ്തത്.

എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചതെന്ന് ദൃശ്യത്തില്‍ വ്യക്തമല്ലെങ്കിലും ദുബായില്‍ ആവാനാണ് സാധ്യതയെന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്ച ദുബായില്‍ ആയിരുന്നു 2.0 യുടെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിങ്ങ്.

സാഹസിക ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top