2.0: Rajinikanth, Akshay Kumar film’s satellite rights sold for Rs 110 crore

ചെന്നൈ: പ്രശസ്ത കോളിവുഡ് സംവിധായകൻ ശങ്കർ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡചിത്രം 2.0 വിന്റെ സാറ്റലൈറ്റ് റൈറ്റും ബ്രഹ്മാണ്ഡം !

സൂപ്പർ ഹിറ്റായ യന്തിരൻ സിനിമയുടെ രണ്ടാം ഭാഗമായി വിലയിരുത്തപ്പെടുന്ന 2.0 – ൽ രജനീകാന്ത്, ബോളിവുഡ് താരം അക്ഷയ കുമാർ, എമി ജാക്സൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

400 കോടി മുതൽ മുടക്കിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ് 110 കോടിക്ക് തമിഴ്, ഹിന്ദി, തെലങ്കു റൈറ്റുകൾ പ്രമുഖ മാധ്യമ ഗ്രൂപ്പായ സീ ടിവി വാങ്ങിയതായാണ് പുറത്ത് വരുന്ന വിവരം.

ഇത് ഇന്ത്യൻ സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. ഇന്ത്യൻ മാർക്കറ്റ് മാത്രമല്ല വിദേശ മാർക്കറ്റ് കൂടി ലക്ഷ്യമിട്ടാണ് ചിത്രം അണിയറയിൽ തയ്യാറാകുന്നത്.

Top