2.0യിലെ ‘രാജാലി’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തുവിട്ടു

2.0

തിയേറ്ററുകളില്‍ വന്‍ വിജയം കൊയ്ത രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘രാജാലി’ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയത് മധന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് എ ആര്‍ റഹമാനാണ്.

മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജുനും, സിദ്ധുവും ചേര്‍ന്നാണ്. ആക്ഷന്‍ രംഗങ്ങളും മനോഹരമായ ഗ്രാഫിക്‌സുമെല്ലാം കോര്‍ത്തിണക്കിയ ഗാനമാണിത്. ശങ്കര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് വില്ലന്‍.രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. 450 കോടി മുതല്‍മുടക്കുമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ആമി ജാക്‌സണായിരുന്നു നായിക

Top