രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന 2.0യുടെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടു

2.0

ജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന ചിത്രം 2.0യുടെ ടീസര്‍ പുറത്തുവിട്ടു. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എആര്‍ റഹ്മാനാണ്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.

Top