രജനീകാന്തിന്റെ 2.0യെ വെറുതെവിട്ടില്ല; തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയെന്ന്

2.0

ജനീകാന്ത്-ശങ്കര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ഉം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്‌സൈറ്റിന് എതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. റിലീസിന് മുന്‍പു തന്നെ, ‘2.0’ ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്‌സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു.

റിലീസ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ എച്ച്ഡി പ്രിന്റുകള്‍ തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയാണ്. മുന്‍പ് അമിതാഭ് ബച്ചന്‍-ആമിര്‍ ഖാന്‍ കൂട്ടുക്കെട്ടിന്റെ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’, വിജയ്‌യുടെ ‘സര്‍ക്കാര്‍’തുടങ്ങിയ ചിത്രങ്ങളും തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തിയത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

Top